കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍.. പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത് വെടിവെച്ച്
ചെന്നൈ: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ പോലീസ് ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽകാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
19കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ മൂന്ന് അംഗ സംഘം തട്ടിക്കൊണ്ടുപോയിഞായറാഴ്ച രാത്രിയാണ് ബലാത്സംഗം ചെയ്തത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
പരിക്കേറ്റ ആണ്‍സുഹൃത്ത് പൊലീസിനെ അക്രമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയെ കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം ഒരു കിലോമീറ്റര്‍ മാറിയുള്ള സ്വകാര്യ കോളേജിന് സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.