
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
കൊല്ലം: ശുചിത്വമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകം: മന്ത്രി എം.ബി.രാജേഷ്
വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ വ്യാപിപ്പിക്കാവുന്ന മാതൃകാപരമായ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റേതു്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൊബൈൽ സെപ്‌റ്റേജ് യൂണിറ്റ് സേവനം ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്താണ് കൊല്ലം ജില്ലാ പഞ്ചായത്ത്.നിലവിൽ കേരളത്തിൽ 19 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടന്നും മന്ത്രി പറഞ്ഞു.
യൂണിറ്റ് ജൂലൈ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. സേവന നിരക്കും മറ്റു മാനദണ്ഡങ്ങളും ജില്ലാ പഞ്ചായത്ത് ഉടൻ പുറത്തുവിടും. വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും 8943198777 എന്ന നമ്പറിൽ ബന്ധപ്പെടാം.
വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യംശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. ജലാശയങ്ങളില്‍ സെപ്റ്റിക് മാലിന്യം തള്ളുന്നതിന് പരിഹാരമായി കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സംവിധാനമാണിത്. നഗരമേഖലകളില്‍ നിന്ന് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ശേഖരിച്ച് വാഹനത്തില്‍ സ്ഥാപിച്ച പ്ലാന്റിലൂടെ ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളുരീതിയാണ് പിന്തുടരുക. ഖര-ദ്രാവക വേര്‍തിരിവ്, ഖരമാലിന്യം കട്ടിയാക്കല്‍, മലിനജല സംസ്‌കരണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ശുദ്ധീകരണം. സെന്റ്രി ഫ്യൂജ്, ബയോമെംബ്രെന്‍ ഫില്‍ട്രേഷന്‍ എന്നീ പ്രക്രിയകള്‍ വഴിയാണ് പ്രവർത്തനം.