
കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ കൃഷിയുള്ളത് കൊല്ലം ജില്ലയിൽ .
കൊല്ലം: പാവപ്പെട്ടവന്റെ മുഖ്യ ആഹാരമായ കപ്പപൊളിയാണ്.
ബ്രസീലുകാരനാണെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ കപ്പ കൃഷിയുള്ളത് കൊല്ലം ജില്ലയിലാണ്.10488.83 ഹെക്ററിലാണ് കപ്പ കൃഷി. 3, 91,224 ടൺ കപ്പയാണ് കൊല്ലത്ത് വിളവെടുക്കുന്നത്. കൊല്ലം ജില്ലയിലെ ചടയമംഗലം, കൊട്ടാരക്കര,വെട്ടിക്കവല,പൂതക്കുളം, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരച്ചീനി കൃഷിചെയ്യുന്നത്.
കൊല്ലത്തിന്റെ മണ്ണ് മരചീനി കൃഷിക്ക് അനു
യോജ്യമായതിനാലാണ് കർഷകർ കപ്പ കൃഷിയിലേക്ക് തിരിയുന്നത്.നീർ വാഴ്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശവും ഉള്ള കാലാവസ്ഥ എന്നിവ മരചീനി കൃഷിയ്ക്ക് അത്യാവശ്യ ഘടകമാണ്.
എച്ച് 165, എം -4, ശ്രീഹർഷ , ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ശ്രീഹർഷ എന്ന ഇനം പത്തു മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുന്നതും 35 ടണ്ണിൽ അധികം കപ്പ ലഭിക്കന്നതുമാണ്.
മരച്ചീനിയുടെ മൂല്യഉത്പന്നങ്ങളുടെ സാധ്യതകൾ പ്രയോജന പ്പെടുത്തി ഫലപ്രദമായ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്നു. സ്റ്റാർച്ച്, പായസം മിക്സ്, കപ്പ മുറുക്ക്, കപ്പ പൊടി, ഉപ്പേരി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്.
മരചീനി കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് കുടുംബശ്രീയും പരിശീലനത്തോടൊപ്പം സാമ്പത്തിക പിന്തുണയും നിർമ്മാണ പരിശീലനം നൽകിവരുന്നു. കുറഞ്ഞ ചെലവിൽ കൃഷി ചെയ്യാൻ കഴിയുന്നതിനോടൊപ്പം മികച്ച വരുമാനം ലഭിക്കുന്നതുകൊണ്ടാണ് കൂടുതൽ പേരും മരചീനി കൃഷിയിലേക്ക് കടക്കുന്നത്.