കെഎസ്ആർടിസി
കൊല്ലം:കെഎസ്ആർടിസിയുടെ പഴയ ബസുകളുടെയും ബസ് സ്റ്റാൻഡുകളുടെയും ചിത്രങ്ങൾ കൈവശമുള്ളവർ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ ചരിത്രം ശേഖരിക്കുന്ന എക്സിബിഷനും മ്യൂസിയവും ഒരുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആരും ഒറിജിനൽ ഫോട്ടോ നൽകേണ്ടെന്നും പകർപ്പ് എടുക്കാൻ സഹായിക്കണമെന്നുമാണ് മന്ത്രിയുടെ അപേക്ഷ.
കേരളത്തിൽ ഇറങ്ങിയ പഴയ കാല വാഹനങ്ങൾ എന്തുമാകട്ടെ അവയുടെ ചിത്രങ്ങളും അയയ്ക്കാം.
കേരളത്തിലെ ആദ്യ കാല ബസ് സ്റ്റേഷന്റെ ചിത്രങ്ങളുംഅയയ്ക്കാം.
“കെഎസ്ആർടിസിയുടെ ചരിത്രം ശേഖരിക്കുന്ന ഒരു എക്സിബിഷനും മ്യൂസിയവും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പലരുടെയും കൈവശം കെസ്ആർടിസിയുടെ പഴയ ബസുകളുടെയും ബസ് സ്റ്റാൻഡുകളുടെയും ചിത്രങ്ങളുണ്ടാകും. ഒറിജിനൽ ഞങ്ങൾക്ക് തരേണ്ട. കോപ്പി ചെയ്ത് എടുക്കാനുള്ള അവസരം തരണം. ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക് ആന്‍റ് വൈറ്റോ അല്ലാത്തതോ ആയ ചിത്രങ്ങൾ, പത്ര വാർത്തകൾ എന്നിവയുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പടണം. 9895139368, 9747025214 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കേരളത്തിൽ പല കാലങ്ങളിലായി ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ ചിത്രങ്ങളുണ്ടെങ്കിൽ അതും അയക്കാം. കെഎസ്ആർടിസിയുടെ വാഹന മ്യൂസിയം തയ്യാറാക്കാനാണ് തീരുമാനം. നിങ്ങളുടെ കയ്യിലുള്ള അറിവ് പകർന്നു നൽകൂ. അത് നാടിന് എന്നും ഓർമയായി സൂക്ഷിക്കാം.” മന്ത്രി അറിയിച്ചു.
(കെഎസ്ആർടിസിയുടെ ചരിത്രം പ്രദർശിപ്പിക്കുന്ന എക്സിബിഷനും മ്യൂസിയവും ഒരുക്കാൻ പഴയ ബസുകളുടെയും ബസ് സ്റ്റാൻഡുകളുടെയും ചിത്രങ്ങൾ തേടുന്നു)