കുല്‍ഗാം ഓപ്പറേഷന്‍: വെടിവെപ്പില്‍ ഭീകരന്‍ കൊല്ലപ്പെട്ടു, സൈനികന് പരിക്ക്
കുല്‍ഗാം:
ജമ്മു കശ്മീര്‍ പൊലീസിന്റെ പ്രത്യേക ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് (ശ്രീനഗര്‍ മേഖല) എന്നിവരുടെ സംയുക്തസേന ഗുദ്ദാര്‍ വനപ്രദേശത്ത് നടത്തിയ തിരച്ചില്‍ ഓപ്പറേഷനിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
സംശയാസ്പദമായ നീക്കങ്ങള്‍ സൈനികര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്, വെല്ലുവിളിയേറ്റ് ഭീകരര്‍ വെടിവെപ്പാരംഭിച്ചു. തുടര്‍ന്നുണ്ടായ കടുത്ത ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിക്കുകയും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്ന് ചിനാര്‍ കോര്‍പ്‌സ് അറിയിച്ചു.