കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പോലീസ് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബന്ദൽഗുഡി എസ്ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.
പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിനെ ചുമതല ഏല്പിക്കുകയും ചെയ്തു.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് നവംബർ നാലിനാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന ബാലമുരുകനെ വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. നഗരത്തിലും സമീപ ജില്ലകളിലും ബാലമുരുകനായുള്ള തെരച്ചിൽ പോലീസ് വ്യാപകമാക്കിയിരിക്കുകയാണ്.
അഞ്ച് കൊലപാതകം ഉള്‍പ്പടെ 52 കേസുകളില്‍പ്പെട്ട പ്രതിയാണ് ബലമുരുകൻ. പൊലീസിന്റെ കയ്യില്‍നിന്ന് പലതവണ രക്ഷപ്പെട്ട ചരിത്രമുള്ള കൊടുംകുറ്റവാളിയാണ് ഇയാൾ. തമിഴ്നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് തൃശൂർ വീയ്യൂര്‍ ജയിലിലെ തടവുകാരനായ ബാലമുരുകനെ കൂട്ടികൊണ്ട് പോയത്. തിരികെ വരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്.