കിളിമാനൂരിൽ സ്കൂൾ ബസ് മറിഞ്ഞു.
കൊല്ലം: കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽപരിശോധനകൾക്ക് ശേഷം സാരമായി പരിക്കേറ്റ 2 കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.