
കാറുകളിൽ കടത്തുകയായിരുന്ന 48 ഗ്രാം എം.ഡി.എം.എ .യുമായി മൂന്ന് പേരെ എക് സൈസ് സംഘം പിന്തുടർന്നുപിടികൂടി.സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾഓടി രക്ഷ പെട്ടു.
കൊല്ലം:കാറുകളിൽ കടത്തുകയായിരുന്ന 48 ഗ്രാം എം.ഡി.എം.എ .യുമായി മൂന്ന് പേരെ എക് സൈസ് സംഘം പിന്തുടർന്നുപിടികൂടി.സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾഓടി രക്ഷ പെട്ടു.
വടക്കേവിള തട്ടാമല ത്രിവേണി നഗറിൽ മുഹമ്മദ് അനീസ്, ഇരവിപുരം വാളത്ത്ഗൽ ഹൈദരാലി നഗറിൽ വെളിയിൽ പുത്തൻവീട്ടിൽ ഷാനൂര്‍, തവളന്റെഴികത്ത് വീട്ടിൽ സെയ്ദലി എന്നിവരാണ് പിടിയിലായത്. സംഘത്തെ കണ്ട് രക്ഷപ്പെട്ട മനാഫറിനായി അന്വേഷണം ആരംഭിച്ചു. ഇവരിൽ നിന്നും 14 ഗ്രാം കഞ്ചാവും പിടികൂടി.
രണ്ടു കാറുകളിലായി ലഹരി വസ്തുക്കൾ കടത്തുന്നുണ്ടന്ന വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥർ ഇവരെ പിന്തുടരുകയായിരുന്നു. കേരളപുരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് എ.ഡി.എം.എ വാങ്ങി കേരളപുരം,കരിക്കോട് ഭാഗങ്ങളിൽ വിദ്യാർഥികൾക്ക് നൽകുന്നതിനായി കൊണ്ടുവരികയായിരുന്നു പ്രതികൾ. വിപണിയിൽ 2 ലക്ഷം രൂപ വിലമതിക്കുമെ മെന്ന് എക് സൈസ് അധികൃതർ പറഞ്ഞു.