
ഉത്തരാഖണ്ഡിൽ ഗൗരികുണ്ട് പരിസരത്ത് ഹൃദയഭേദകമായ ഹെലികോപ്റ്റർ അപകടം.
ദില്ലി | NBN India
ഉത്തരാഖണ്ഡിൽ ഗൗരികുണ്ട് പരിസരത്ത് ഹൃദയഭേദകമായ ഹെലികോപ്റ്റർ അപകടം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് കെടാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുമ്പോൾ അപകടത്തിൽപ്പെട്ടത്.
ഹെലികോപ്റ്ററിൽ പൈലറ്റടക്കം ഏഴ് പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചുണ്ട. ഇവരിൽ ഒരു കുഞ്ഞ് ഉൾപ്പെടെയുള്ള തീർത്ഥാടകർ അപകടത്തിൽ മരണപ്പെട്ടു. അപകടം സംഭവിച്ചത് ടേക്ക് ഓഫിനുശേഷവും മോശം കാലാവസ്ഥയിലും ആണെന്ന് അധികൃതർ പറഞ്ഞു. തകർന്ന് വീണ ഹെലികോപ്റ്റർ ഉടൻ തീപിടിച്ചു കത്തിയമരുകയും ചെയ്തു.
ഹെലികോപ്റ്റർ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൗരന്മാരാണ് മരിച്ചവർ.
CM പുഷ്കർ സിംഗ് ധാമി പ്രതികരിക്കവേ, മരിച്ചവർക്കായി പ്രാർത്ഥനയുമായി സംസ്ഥാന സർക്കാർ ദുരന്തനിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കി. SDRF, പോലീസ്, ഫയർഫോഴ്സ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.