
അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.
കൊല്ലം:ഷാർജയിലെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്. ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.